കോഴിക്കോട്:(truevisionnews.com) അതിരൂപതയായി ഉയര്‍ത്തപ്പെട്ട കോഴിക്കോട് രൂപതയുടെ ആദ്യ മെത്രാപ്പോലീത്തയായി സ്ഥാനാഭിഷിക്തനായ ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആശംസകള്‍ അറിയിച്ചു.
നൂറുവര്‍ഷത്തിലേറെ പാരമ്പര്യമുള്ള രൂപതയ്ക്ക് ലഭിച്ച അമൂല്യമായ അംഗീകാരമാണിതെന്നും അതിന്റെ അമരക്കാരനായി നിയുക്തനായ ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ കോഴിക്കോടിന് മാത്രമല്ല കേരളത്തിനും സഭയ്ക്ക് മുഴുവനും മാതൃകയായ ശ്രേഷ്ഠപുരോഹിതനാണെന്നും ബിനോയ് വിശ്വം അഭിനന്ദന സന്ദേശത്തില്‍ അറിയിച്ചു.
.gif)

സാധാരണക്കാരായ മനുഷ്യരുടെ ഉന്നമനത്തിനായി എന്നും നിലകൊണ്ട രൂപതയ്ക്ക് ലഭിച്ച അംഗീകാരത്തോടൊപ്പം സൗമ്യതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഇടയശ്രേഷ്ഠനായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് സഭയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി ലഭിച്ച വലിയൊരു ഉത്തരവാദിത്വം കൂടിയാണ് ആര്‍ച്ച് ബിഷപ്പ് സ്ഥാപനമെന്നും ബിനോയ് വിശ്വം അഭിനന്ദനസന്ദേശത്തില്‍ വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്ററും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. പി ഗവാസും ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ സന്ദര്‍ശിച്ച് സിപിഐയുടെ ആശംസകള്‍ അറിയിക്കുകയും പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിനന്ദന സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.
Kozhikode Diocese Archbishop Dr. Varghese Chakkalakkal Binoy Viswam
